ഇന്റർകോണ്ടിനെന്റൽ കപ്പ്​: റയൽ മഡ്രിഡിന്​ പചൂക എതിരാളി

ദോഹ: ഫിഫ ഇന്റർകോണ്ടിനെൻറൽ കപ്പ്​ കലാശപ്പോരിൽ റയൽ മഡ്രിഡിൻെറ എതിരാളി മെക്​സികൻ ചാമ്പ്യന്മാരായ പചൂക.974 സ്​റ്റേഡിയത്തിൽ ഫുൾടൈമും എക്​സ്​ട്രാടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന്​ ആവേശം ഇരമ്പിയാർത്ത മത്സരത്തിൽ ​ആഫ്രിക്കൻ ചാമ്പ്യന്മായ ഈജിപ്​ഷ്യൻ ക്ലബ്​ അൽ അഹ്​ ലിയെ ടൈബ്രേക്കറിൽ കീഴടക്കിയായിരുന്നു പചൂകയുടെ മിന്നും വിജയം (6-5). ഗാലറിയെ ചെങ്കടലാക്കിമാറ്റി എതിർടീം ആരാധക ആരവങ്ങളെയും കളത്തിൽ ഇഞ്ചോടിഞ്ച്​ പോരടിച്ച അൽ അഹ്​ലിയെയും ​ തോൽപിച്ചായിരുന്നു മെക്​സികൻ ഗാഥ ഫൈനലിലേക്ക്​ മുന്നേറിയത്​.

Leave a Reply

Your email address will not be published. Required fields are marked *