അന്താരാഷ്ട്ര അംഗീകാരമുള്ള സൗദി അറേബ്യ ഔദ്യോഗിക ഭൂപടം പുറത്തിറക്കി

റിയാദ്: അന്താരാഷ്ട്ര അംഗീകാരമുള്ള അതിര്‍ത്തികളോട് കൂടിയ സൗദി അറേബ്യയുടെ ഔദ്യോഗിക ഭൂപടത്തിന്റെ നിര്‍മ്മാണം ജനറല്‍ അതോറിറ്റി ഫോര്‍ സര്‍വേ ആന്‍ഡ് ജിയോസ്പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ പ്രഖ്യാപിച്ചു. ഭൂപടം അറബിയിലും ഇംഗ്ളീഷിലും ലഭ്യമാണ്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഇത് വിവിധ ഡിജിറ്റല്‍ ഫോര്‍മാറ്റുകളില്‍ ലഭിക്കും.

ഔദ്യോഗിക ഭൂപടം ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്വകാര്യ മേഖലയ്ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ജിയോസ്പേഷ്യല്‍ ഡാറ്റയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകള്‍, കോണ്‍ഫറന്‍സുകള്‍, ഫോറങ്ങള്‍ എന്നിവയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രാധാന്യം ജനറല്‍ അതോറിറ്റി ഫോര്‍ സര്‍വേ ആന്‍ഡ് ജിയോസ്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര കര, കടല്‍ അതിര്‍ത്തികള്‍, ദ്വീപുകള്‍ എന്നിവ കൃത്യമായി രേഖപ്പെടുത്തിയുള്ളതാണ് രാജ്യത്തിന്റെ കാലികമായ ഔദ്യോഗിക ഭൂപടം. ഔദ്യോഗിക അധികാരികളോ മറ്റ് സ്ഥാപനങ്ങളോ, വെബ്സൈറ്റുകളിലോ മാധ്യമങ്ങളിലോ പുസ്തകങ്ങളിലോ ബ്രോഷറുകളിലോ രാജ്യത്തിന്റെ ഔദ്യോഗിക ഭൂപടമല്ലാത്ത മറ്റു ഭൂപടങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് സര്‍ക്കാര്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *