ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം: ആ​ര്യ​ഭ​ട്ട ഹൗ​സി​ന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്

മ​നാ​മ: ഇ​ന്ത്യ​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​മാ​യ ത​രം​ഗി​ൽ 1926 പോ​യ​ന്റു​മാ​യി ആ​ര്യ​ഭ​ട്ട ഹൗ​സ് ഈ ​വ​ർ​ഷ​ത്തെ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 1869 പോ​യ​ന്റു​മാ​യി വി​ക്രം സാ​രാ​ഭാ​യ് ഹൗ​സ് റ​ണ്ണേ​ഴ്‌​സ് അ​പ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 1775 പോ​യ​ന്റു​മാ​യി സി.​വി. രാ​മ​ൻ ഹൗ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി. 1614 പോ​യ​ന്റു​മാ​യി ജെ.​സി. ബോ​സ് ഹൗ​സ് നാ​ലാം സ്ഥാ​ന​ത്തെ​ത്തി. സി.​വി. രാ​മ​ൻ ഹൗ​സി​ലെ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ 73 പോ​യ​ന്റു​ക​ൾ നേ​ടി ക​ലാ​ര​ത്ന അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. വി​വി​ധ ത​ല​ങ്ങ​ളി​ലെ മി​ക​ച്ച ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രെ​യും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *