ഇന്ത്യയുടെ നാവികസേന കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം ശനിയാഴ്ച പുലർച്ചെ കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെത്തി. കപ്പൽ, കുവൈത്ത് നാവികസേനയും അതിർത്തി രക്ഷാസേനയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സ്വീകരിച്ചു.ശനിയും ഞായറും ഷുവൈഖ് തീരത്ത് നങ്കൂരമിട്ടിരുന്ന കപ്പൽ സന്ദർശിക്കാൻ ഇന്ത്യൻ സ്വദേശികൾക്കും അവസരം ഒരുക്കിയിരുന്നു. ഇന്ത്യൻ നാവികസേനയും കുവൈത്ത് നാവികസേനയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ടാണ് ഐ.എൻ.എസ് വിശാഖപട്ടണത്തിന്റെ കുവൈത്ത് സന്ദർശനം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C