ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ലെസ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും സൗ​ദി​യും

റി​യാ​ദ്​: ഡി​ജി​റ്റ​ൽ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യു സ​ഹ​ക​രി​ക്കും. ഇ​ന്ത്യ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ടി.​ആ​ർ.​എ)​യും​ സൗ​ദി ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ സ്​​ പേ​സ്​ ടെ​ക്​​നോ​ള​ജി ക​മീ​ഷ​നും ഇ​ത്​ സം​ബ​ന്ധി​ച്ച് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി, ഡി​ജി​റ്റ​ൽ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​ണി​ത്. ക​മീ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ഗ​വ​ർ​ണ​ർ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദ് അ​ൽ​ത​മീ​മി​യും ടി.​ആ​ർ.​എ​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ചെ​യ​ർ​മാ​ൻ അ​നി​ൽ കു​മാ​ർ ല​ഹോ​ട്ടി​യു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.ഇ​ന്ത്യ​യു​ടെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ഹ​മ​ന്ത്രി ഡോ. ​ച​ന്ദ്ര​ശേ​ഖ​ർ ഭീ​മ​സാ​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വേ​ൾ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്​​റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ അ​സം​ബ്ലി​യു​ടെ ( (ഡ​ബ്ല്യു.​ടി.​എ​സ്.​എ) പ്ര​വ​ർ​ത്ത​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​രാ​ർ ഒ​പ്പി​ട്ട​ത്​.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *