ന്യൂഡൽഹി : നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ അവതരണാനുമതി. അടുത്ത 10 ദിവസത്തിനകം പ്രമേയം ചർച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്നു സ്പീക്കർ ഓം ബിർല പറഞ്ഞു.
മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്സഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആര്.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവായ അസമില്‍നിന്നുള്ള എം.പി. ഗൗരവ് ഗൊഗോയും കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്.എസ്. എം.പി. നാമനാഗേശ്വര റാവുവുമാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവനനടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ‘ഇന്ത്യ’ സഖ്യം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണു നോട്ടിസാണ് പരിഗണയ്ക്കെടുത്തത്. ഇന്ത്യ മുന്നണിക്കു പുറത്തുനിൽക്കുന്ന ഭാരത് രാഷ്ട്രസമിതി (ബിആർഎസ്) നേതാവ് നമ നാഗേശ്വരറാവുവും അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും പരിഗണിച്ചില്ല. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും ഈ നോട്ടിസിനെ പിന്തുണച്ചിരുന്നു. കുറഞ്ഞത് 50 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C