പതിമൂന്നാം ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് വേദിയാകാനൊരുങ്ങി ഇന്ത്യ

India is all set to host the 13th Indo-Pacific Army Chiefs Conference

ഡല്‍ഹി: മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിമാർ പങ്കെടുക്കുന്ന ഇന്തോ പസഫിക് ആർമി ചീഫ് കോൺഫറൻസിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കാനഡയും പങ്കാളിയാകും. ഇൻഡോ പസഫിക് മേഖലയിലെ പ്രതിസന്ധികൾ ലഘുകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കരസേന ഉപമേധാവി ലഫ്റ്റനൻറ് ജനറൽ എം.വി സുരേന്ദ്രകുമാർ പറഞ്ഞു

ഇന്ത്യ അമേരിക്കൻ കരസേനയുമായി ചേർന്ന് പതിമൂന്നാമത് കരസേന മേധാവിമാരുടെ യോഗത്തിനാണ് അതിഥേയത്യം വഹിക്കുന്നത്. മുപ്പത് രാജ്യങ്ങൾ അടങ്ങുന്ന ഇന്തോ പസഫിക് രാജ്യങ്ങളുടെ കൂട്ടായ്മ മേഖലയിൽ സമുദ്ര രംഗത്തെ വെല്ലുവിളികളും ചർച്ചയാകും. യുഎസ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജെയിംസ് സി മക്കൺവില്ലും യോഗത്തിന് എത്തും. ചൈന മേഖലയിൽ ഉയർത്തുന്ന വെല്ലുവിളി, സേനകളുടെ ആധുനികവത്കരണം തുടങ്ങിയവയും ചർച്ചയാകും

നയതന്ത്രതലത്തിൽ ഇന്ത്യ കാനഡ തർക്കം രൂക്ഷമാകുന്നെങ്കിലും സേന തലന്മാരുടെ യോഗത്തിനെ ഇത് ബാധിക്കില്ല. കാനഡേയിൻ സേനയുടെ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ പീറ്റർ സ്കോട്ടും യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തും. വിവിധ രാജ്യങ്ങളുടെ സേനാ ചരിത്രത്തെക്കുറിച്ചുള്ള പ്രദർശനവും പരിപാടിയുടെ ഭാഗമായി നടക്കും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *