മ്യാൻമാരിൽ നിന്നുമുള്ള 2500 -ഓളം ആളുകളെ നാടുകടത്താനൊരുങ്ങി മണിപ്പൂർ. കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനം ഇക്കാര്യം അറിയിച്ചത്. മ്യാന്മറുമായി അതിർത്തി പങ്കിടുന്ന അഞ്ച് ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് മണിപ്പൂർ പോലീസ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി ബീരേൻ സിംഗ് മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 29ന് മണിപ്പൂരിൽ നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. ബിജെപി ദേശീയ പ്രസിഡന്റും സംസ്ഥാന അധ്യക്ഷനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C