കുളു: ഹിമാചൽ പ്രദേശിലെ കുളുവിൽ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഏഴ് ബഹുനില കെട്ടിടങ്ങൾ തകർന്നു വീണു. വ്യാഴാഴ്ച രാവിലെ 9.15നാണ് കെട്ടിടം അടക്കം തകർന്ന് വീണത്. കെട്ടിടങ്ങൾ തകർന്ന് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യത നേരത്തെ മനസ്സിലാക്കി സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ നിന്നും മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനകൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുളു-മാണ്ഡി ഹൈവേയിൽ നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇനിയും ശമിച്ചിട്ടില്ല.
[2:39 pm, 24/08/2023] +91 89434 91499: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C