ഗോ ഫസ്റ്റ് ; വിമാന സർവീസുകൾ 31 വരെ റദ്ദാക്കി

Go first; Flight services have been canceled till 31

ഡല്‍ഹി: ഈ മാസം 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങൾ മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനസർവീസ് റദ്ദാക്കിയത് പലരുടെയും യാത്രാ പദ്ധതിയെ തകിടം മറിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലാക്കുന്നു. ഫ്ലൈറ്റുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ യാത്രയ്ക്ക് കഴിയുന്നത്ര സഹായങ്ങള്‍ നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *