സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും.
സെപ്റ്റംബർ 14 വരെയാണ് സൗജന്യമായി ആധാറിലെ വിവരങ്ങൾ കൂട്ടിച്ചേർക്കാനും, തിരുത്താനും സാധിക്കുന്ന അവസാന ദിവസം. ആധാർ ഏജൻസിയായ യുഐഡിഎഐയുടെ അറിയിപ്പ് പ്രകാരം, ആധാർ എടുത്ത് കഴിഞ്ഞ 10 വർഷത്തിനിടെ അതിലെ വിവരങ്ങൾ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവർ നിശ്ചിത സമയപരിധിക്കുള്ളിൽ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഈ നടപടി ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്.
ജൂൺ 14 വരെയായിരുന്നു നേരത്തെ ആധാറിലെ വിവരങ്ങൾ സൗജന്യമായി തിരുത്താനുള്ള തീയതി നിശ്ചയിച്ചിരുന്നത്. അത് പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ആധാർ ഐഡന്റിഫിക്കേഷൻ സർക്കാർ ആനുകൂല്യങ്ങൾക്കും, മറ്റ് ആവശ്യങ്ങൾക്കും നിർബന്ധമാണ്. ഇതിനോടകം തന്നെ പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C