ബെംഗളൂരു: ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടുമണിയോടുകൂടി രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് പുറത്തുകടന്നു. ട്രാന്‍സ് ലഗ്രാന്ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ.എസ്.ആര്.ഒ. അറിയിച്ചു.
വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എല്‍ 1. നാലുതവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യസ്ഥാനമായ ട്രാന്‍സ് ലഗ്രാന്ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ്.
110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനി ആദിത്യ എല്‍ 1-നു മുന്പിലുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെയെത്തിയശേഷം സൂര്യനെക്കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെക്കുറിച്ചുമുള്ള പഠനം നടത്തും.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചുള്ള പഠനവിവരം ആദിത്യ എല്‍ 1 തിങ്കളാഴ്ച്ച പുറത്തുവിട്ടിരുന്നു. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങള്‍, മംഗള്യാന്, ഇപ്പോള്‍ ആദിത്യ എല്‍ 1 എന്നിങ്ങനെ ഇത് അഞ്ചാംതവണയാണ് ഐ.എസ്.ആര്.ഒ. ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കയക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C