സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന

പൊതുഗതാഗത രംഗത്ത് വമ്പൻ കുതിച്ചു ചാട്ടവുമായി സൗദി അറേബ്യ. 2022 നെ അപേക്ഷിച്ച് 2023 ൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരിൽ 200 ശതമാനത്തിലേറെ വർധനവാണ് രാജ്യത്തുണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകളിലാണ് വർധനവ് രേഖപ്പെടുത്തിയത്.

2023 ൽ രാജ്യത്ത് പൊതുഗതാഗത സംവിധാനത്തെ ഉപയോഗിച്ചത് ആകെ 43.5 ദശലക്ഷം പേരാണ്. മുൻവർഷത്തെ അപേക്ഷിച്ച് 234 ശതമാനം വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. ഇൻട്രാ-സിറ്റി, ഇൻ്റർസിറ്റി ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാരെ ആശ്രയിച്ചുള്ള കണക്കുകളാണിത്. നഗരത്തിനകത്തുള്ള ഇൻട്രാ സിറ്റി ബസുകളേക്കാൾ നഗരങ്ങൾക്കിടയിൽ യാത്ര നടത്തുന്ന ഇൻ്റർ സിറ്റി ബസുകളേയാണ് ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത്. മൊത്തം യാത്രക്കാരുടെ 90 ശതമാനവും ഇൻ്റർ സിറ്റി യാത്രക്കാരാണ്

കൂടാതെ നഗരത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം 4.42 ദശലക്ഷമായി ഉയരുകയും ചെയ്ത്‌ത അതേസമയം ആഭ്യന്തര ചരക്കു നീക്കത്തിലും 2023ൽ 6 ശതമാനം വർധനവ് രാജ്യത്ത് രേഖപ്പെടുത്തി. 209 ദശലക്ഷം ടൺ ചരക്കുനിക്കമാണ് റിപ്പോർട്ട് ചെയ്‌തത്. കൂടാതെ വാഹനങ്ങളുടെ എണ്ണത്തിലും റോഡ് ശൃംഖലയുടെ ദൈർഘ്യത്തിലും 2023ൽ രാജ്യത്ത് വർധനവ് രേഖപ്പെടുത്തി. ആകെ വാഹനങ്ങളുടെ എണ്ണം 5% വർധിച്ച് 14.96 ദശലക്ഷമായി ഉയർന്നപ്പോൾ റോഡ് ശൃംഖലയുടെ ദൈർഘ്യം 2% വർധിച്ച് 266,000 കിലോമിറ്ററായും ഉയർന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *