ദുബൈ: ഡിസംബര്‍ 18, 19 തീയതികളില്‍ ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയുളള ‘ഐകോണിക് ഫിനാന്‍സ് എക്സ്പോ’ ദുബൈയില്‍ നടക്കും. വിപുലമായ രീതിയിൽ ഇത്തരമൊരു എക്സ്പോ ഇതാദ്യമായാണ് ദുബൈയില്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ വൈബ്രന്റ് എക്സ്പോസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ എക്സ്പോയില്‍ അവതരിപ്പിക്കും. ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂര്‍ണ പ്രദര്‍ശനമാണ് ഉദ്ദേശിക്കുന്നത്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
സാമ്പത്തിക മേഖലയിൽ പുതിയ തലങ്ങൾ അടുത്തറിയാനുള്ള അവസരം, ബിസിനസ് വൈവിധ്യം ആഗ്രഹിക്കുന്നവർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നു യോർക്കർ ക്യാപിറ്റൽ മാർക്കറ്റ്‌സ് ആൻഡ് ടിഎൽസി ഇന്നവേഷൻസ് സിഎഫ്ഒ കപിൽ സിംഗ് പറഞ്ഞു.
ഇന്നവേഷൻ ശക്തിപ്പെടുത്താനും സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഊർജിതപ്പെടുത്താനും ഫിനാൻസ്, ടെക്‌നോളജി മേഖലകളെ സമന്വയിപ്പിച്ച് വിജയികളായവർക്ക് മുന്നേറാനും ഈ വേദി ഏറ്റവും യോജ്യമായിരിക്കുമെന്ന് വൈബ്രന്റ് എക്‌സ്‌പോസ് ഓപറേഷൻസ് മാനേജർ ബെബിൻ ക്യാസ്ട്രൂസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C