ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് നിരത്തിലിറങ്ങി

റിയാദ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രക്ക് സൗദി അറേബ്യയിലെ നിരത്തിലിറങ്ങി. സൗദി പൊതുഗതാഗത അതോറിറ്റിയാണ് അൽമജ്ദൂയി ലോജിസ്റ്റിക്സ് കമ്പനിയുമായി സഹകരിച്ച് പരീക്ഷണാർഥത്തിൽ ഹൈഡ്രജൻ ട്രക്ക് പുറത്തിറക്കിയത്. കാർബൺ രഹിതമായ അന്തരീക്ഷം സാധ്യമാക്കുന്നതിനുള്ള ‘വിഷൻ 2030’ന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളിലൊന്നാണിതെന്ന് അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. ഹൈഡ്രജൻ ട്രക്കിന് ഓടുമ്പോൾ കാർബൺ ഉദ്വമനം ഉണ്ടാവുന്നില്ല.

രാജ്യത്തിന്റെ സുസ്ഥിര വികസന സംരംഭങ്ങൾക്ക് അനുയോജ്യവും ഗതാഗത വികസനത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് ഇത് മുതൽക്കൂട്ടാവുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ചരക്കുകൾ കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തതാണ് ട്രക്ക്. 400 കിലോമീറ്ററിൽ കൂടുതൽ ദീർഘദൂര യാത്ര നടത്താൻ തക്ക ഇന്ധന ശേഷിയുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *