എക്സ്പോ 2023 വേദിയിൽ ദേശീയ മനുഷ്യാവകാശ സമിതി പവിലിയൻ

ദോഹ: അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 വേദിയിൽ ദേശീയ മനുഷ്യാവകാശ സമിതി പവിലിയൻ ചെയർപേഴ്സൻ മർയം ബിൻത് അബ്ദുല്ല അൽ അതിയ്യ ഉദ്ഘാടനം ചെയ്തു.

എക്സ്പോയിലെ ഇസ്ലാമിക സംസ്കാരത്തിലെ മനുഷ്യാവകാശങ്ങൾ, മനുഷ്യാവകാശങ്ങളും ഫുട്ബാ ളും എന്നീ പ്രദർശനങ്ങൾക്ക് പുറമെയാണ് പുതിയ പവിലിയനും സന്ദർശകർക്കായി തുറന്നത്. മനുഷ്യാവ കാശങ്ങളെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുക, മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവിക്ക് ഊന്നൽ നൽകുക, പാരിസ്ഥിതിക പ്രശ്നങ്ങൾ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയവയാണ് പവിലിയനിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തരി മനുഷ്യാവകാശ ദിനാചരണത്തിന്റെയും സ്ഥാപക സമിതിയുടെ 21-ാം വാർഷിക പ്രവർത്തനങ്ങളോടുമനുബന്ധിച്ചാണ് പവിലിയൻ ഉദ്ഘാടനം. വിദ്യാഭ്യാസ പ്രവർത്തനങ്ങളും എക്സിബിഷന്റെ ലക്ഷ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അൽ അതിയ്യ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *