ദുബായ്: ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ് അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്. നേരത്തെ പാസ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വീസ പൂർണമായും നിർത്തലാക്കിയാണ് പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വീസ അനുവദിക്കുന്നത്. ഇതിന് പുറമെ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വീസ, പാസ്പോര്ട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനസ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതും പ്രത്യേകതയാണ്.
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം യുഎഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വീസ ഏറ്റുവാങ്ങി.
നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് ഗോൾഡൻ വീസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു. വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്നവർക്കാണ് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നത്. നിക്ഷേപകർക്കും ആരോഗ്യ രംഗത്ത്പ്ര വർത്തിക്കുന്നവര്‍ക്കുമായിരുന്നു ആദ്യം ഈ വീസ നൽകിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C