ഒമാനിൽ തേ​ൻ ഉ​ൽ​പാ​ദ​നം കുറഞ്ഞു

Honey production has decreased in Oman

ഒമാനിൽ തേ​ൻ ഉ​ൽ​പാ​ദ​നം കുറഞ്ഞെന്ന്​ ക​ണ​ക്കു​ക​ൾ. 2021ൽ 9,47,841 ​കി​ലോ​ഗ്രാം തേ​നാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 5,33,701 ആ​യി കു​റ​ഞ്ഞു. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​യ​ർ​ബു​ക്കി​ലാ​ണ്​ ഈ ​ക​ണ​ക്ക്​ പ​റ​യു​ന്ന​ത്.

തെ​ക്ക്​-​വ​ട​ക്ക​ൻ ശ​ർ​ഖി​യ​യാ​ണ്​ക​ഴി​ഞ്ഞ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ തേ​ൻ ഉ​ൽ​പാ​ദി​പ്പി​ച്ച ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മു​ന്നി​ൽ. ഇ​വി​​ടെ​നി​ന്നും 1,47,088 കി​ലോ​ഗ്രാം തേ​നാ​ണ്​ ഉ​ൽ​പാ​ദി​പ്പി​ച്ച​തെ​ന്ന്​ ക​ണ​ക്കു​ക​ൾ സൂചിപ്പിക്കുന്നു. 1,31,269 കി​ലോ​ഗ്രാ​മു​മാ​യി തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന​യാ​ണ്​ ര​ണ്ടാ​മ​ത്.

മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ഉ​ൽ​പാ​ദ​നം 1,26,470 ആ​ണ്. മൊ​ത്തം ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ 75.8 ശ​ത​മാ​നം ഈ ​ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ന്നാ​ണെ​ന്ന്​ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *