ദുബൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ ലക്ഷ്വറി റിയൽ എസ്റ്റേറ്റ് കമ്പനിയായ ഹൈലൈറ്റ് റിയാലിറ്റി ദുബൈയിലെ വിപണിയിലേക്കുള്ള വിജയകരമായ പ്രവേശനം ആഘോഷിച്ചു. ബൂർജ് ഖലീഫ അർമാനി ഹോട്ടലിൽ നടന്ന ‘ഹൈലൈറ്റ് ഫാമിലി മീറ്റ്’ പരിപാടിയിൽ നിക്ഷേപകർ, ഗുണഭോക്താക്കൾ, ഹൈലൈറ്റ് ഗ്രൂപ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരടങ്ങുന്ന 600 ലധികം ആളുകളാണ് പങ്കെടുത്തത്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനുള്ള ഒരു ആഗോളകേന്ദ്രമായി ദുബൈ വളർന്നിരിക്കുന്നതായി ഗ്രൂപ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുടെയും താൽപര്യങ്ങളുടെയും പ്രതിഫലനമാണ് ഈ രാജ്യം. ഇവിടെയും വിജയകരമായ ഒരു മുന്നേറ്റത്തിന് ഹൈലൈറ്റ് ഗ്രൂപ്പിന് കഴിഞ്ഞു.
