യുഎഇയിൽ ശക്തമായ കാറ്റും മഴയും, നിരവധി നാശനഷ്ടം

uae

കഴിഞ്ഞ ദിവസങ്ങളായി യുഎഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും കാരണം മലയാളികൾ അടക്കം നിരവധി പേർക്ക് വൻ നാശനഷ്ടങ്ങൾ ആണ് സംഭവിച്ചിട്ടുള്ളത്.വാഹനങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏറെ നേരം നീണ്ടുനിന്ന കാറ്റും മഴയും കച്ചവടക്കാരെ സാരമായി ബാധിക്കുകയുണ്ടായി. ഇതിനു മുന്നോടിയായി അധികൃതർ ഊർജിതമായ പരിശ്രമമാണ് നടത്തിയത്.


ശനിയാഴ്ച ഉണ്ടായ കാറ്റിലും മഴയിലും ഷാർജ റോളയിലെയും ദുബായ് അൽഖുസിലെയും കടകളും മറ്റു നെയിം ബോർഡുകളും ഇളകിവീഴുകയും, കച്ചവട സാധനങ്ങൾ കാറ്റിൽ പറന്നു പോവുകയും ചെയ്തു.മണൽ കാറ്റും ആലിപ്പഴവും കനത്ത മഴയും ശക്തമായ കാറ്റും പല പ്രതിസന്ധികളും സൃഷ്ടിച്ചു. തുടർന്ന് പല എമിറേറ്റുകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. ഉൾപ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തടസ്സപ്പെടുകയും ചെയ്തിരുന്നു. പ്രധാന റോഡുകളിൽ 16 മരങ്ങൾ വീണതായിട്ടാണ് റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്.


കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തിരുന്നു. പ്രതിസന്ധികളെല്ലാം മറികടക്കാനുള്ള നടപടിക്രമങ്ങൾ അധികാരികൾ ചെയ്തുവരുന്നു. പ്രാഥമിക എമർജൻസി നമ്പറായ 800 900 -ലേയ്ക്ക് ഞാൻ ദുബായ് മുൻസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *