കനത്ത മഴ; കക്കാട്ടാർ കരകവിഞ്ഞു, മണിയാറിന്റെയും മൂഴിയാർ ഡാമിന്റെയും ഷട്ടറുകൾ തുറന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ പെയ്ത കനത്ത മഴയിൽ കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും മഴയെ തുടർന്ന് തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്.

ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം മുതൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *