“ഹയ്യ വിത്ത് മി “ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി റിപ്പോർട്ട്‌.

Hayya card doha

ഹയ്യ വിത്ത് മീ ഓപ്ഷൻ ഇന്ത്യക്കാർക്കും നിർത്തലാക്കിയതായി അനൗദ്യോഗിക റിപ്പോർട്ട്. ഖത്തറിൽ ഹയ്യ കാര്ഡിൽ 3 പേരെ വരെ ഹോസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ആയിരുന്നു ഇത്. ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിവിധ രാജ്യക്കാർക്ക് ഘട്ടംഘട്ടമായി സേവനം നിർത്തൽ ചെയ്തിരുന്നു.

ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇന്നലെ മുതൽ ഈ ഓപ്‌ഷൻ ഉപയോഗിക്കാൻ ശ്രമിച്ച ചിലർക്ക് ഓപ്‌ഷൻ ലഭ്യമായില്ല എന്നാണ് റിപ്പോർട്ട്.

Unfortunately, you are not eligible for this visa. Kindly apply in another category. എന്നാണ് ഇവർക്ക് ലഭിച്ച പ്രതികരണം.

Related News

നേരത്തെ അപേക്ഷിച്ചവ under process/പെൻഡിംഗ് സ്റ്റേജിൽ ആണെന്ന് കാണിക്കുകയാണ്.

അതേസമയം, ഇന്ത്യൻ പൗരന്മാർക്കായി A1 ടൂറിസ്റ്റ് വിസ സർക്കാർ ഓപ്പൺ ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *