ഹമദിൽ ഇനി ഡിജിറ്റൽ വേ ഫൈൻഡിങ് നോക്കി പോകാം

Hamad International Airport introduces digital wayfinding solutions |

ദോഹ: ഹമദ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിലുടനീളം വഴിതെറ്റാതെ സഞ്ചരിക്കാൻ പുതിയ ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനം സജ്ജം. ക്യൂആർ കോഡുകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെ ടെർമിനലുകളിൽ ഉടനീളമുള്ള വ്യത്യസ്ത ഡിജിറ്റൽ ടച്ച് പോയിന്റുകളിലെ വേ ഫൈൻഡിങ് സൊലൂഷനുകൾ പ്രയോജനപ്പെടുത്താം.

ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകൾ, പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസുകൾ തുടങ്ങി എല്ലാ പ്രധാന ടച്ച് പോയിന്റുകളിലും ഡിജിറ്റൽ വേ ഫൈൻഡിങ് സംവിധാനമുണ്ട്. എല്ലാത്തരം മൊബൈലുകളിലും ഈ സൗകര്യം ലഭ്യമാണ്. സ്മാർട് ഫോണിൽ വിമാനത്താവളത്തിലെ സൗജന്യ വൈ-ഫൈ സേവനവും ഉപയോഗിക്കാം.

വിമാനത്താവളത്തിന്റെ ഡിജിറ്റൽ പരിവർത്തന നയങ്ങളുടെ ഭാഗമായാണ് അത്യാധുനിക സാങ്കേതിക വിദ്യകളും സൊലൂഷനുകളും അവതരിപ്പിക്കുന്നത്. യാത്രക്കാർക്ക് മികച്ചതും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.

Related News

ആദ്യമായി വിമാനത്താവളത്തിലെത്തി ചേരുന്ന യാത്രക്കാരന് അറൈവൽ ഗേറ്റിലേക്കും രാജ്യത്ത് നിന്ന് തിരികെ പോകുന്നയാൾക്ക് ഡിപ്പാർച്ചർ ഗേറ്റിലേക്കുമെല്ലാം ഇനി ഈസിയായി എത്തിച്ചേരാം. വിമാനത്താവളത്തിലെ ഓർക്കാർഡിൽ നിന്ന് ഭീമൻ ലാംപ് ബിയർ സ്ഥാപിച്ചിരിക്കുന്നിടത്തേക്ക് അല്ലെങ്കിൽ ടെർമിനലിലെ ലോഞ്ചുകളിലേക്ക് അതുമല്ലെങ്കിൽ ഡൈനിങ്, റീട്ടെയ്ൽ ശാലകളിലേക്ക് എല്ലാം എളുപ്പം പോകാം. യാത്രക്കാരന് മൊബൈലിൽ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് ടെർമിനലിനുള്ളിൽ പോകേണ്ട സ്ഥലം ഏതെന്ന് തിരഞ്ഞെടുത്താൽ വേ ഫൈൻഡർ കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിക്കും.

പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കും പുതുതായി ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നോർത്ത് പ്ലാസ, ലാംപ് ബിയറിന് സമീപം എന്നിവിടങ്ങളിലായാണ് കിയോസ്‌കുകളുള്ളത്. യാത്രക്കാർക്ക് ഡിജിറ്റൽ സംബന്ധമായ സേവനങ്ങൾ ഇവിടെ ലഭിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *