ബിസിനസ് ട്രാവലർ അവാർഡിൽ “മിഡിലീസ്റ്റിലെ മികച്ച എയർപോർട്ട് “ആയി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

ദോഹ : ബിസിനസ് ട്രാവലർ മാസികയുടെ സംഘാടകർ സംഘടിപ്പിച്ച 2023 ലെ ബിസിനസ് ട്രാവലർ അവാർഡിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ടിനുള്ള അവാർഡ് നേടി. സെപ്റ്റംബർ 13 ന് ലണ്ടനിലെ റോയൽ ഗാർഡൻ ഹോട്ടലിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും ദോഹയിലെ വിമാനത്താവളം അംഗീകരിക്കപ്പെട്ടു.

30 വർഷത്തിലേറെയായി ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ഏറ്റവും പ്രമുഖമായ ഒന്നാണ് ബിസിനസ് ട്രാവലർ അവാർഡുകൾ, വ്യോമയാന ഹോസ്പിറ്റലിറ്റി വ്യവസായങ്ങളിലെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി 200 ലധികം വ്യവസായ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ചതായി സ്ഥിരമായി റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളതാണ്. യാത്രക്കാർക്ക് ഡിജിറ്റലൈസഡ് സേവനങ്ങളിലൂടെ യാത്ര സുഗമമാക്കാൻ വഴിയൊരുക്കുന്നു. കൂടാതെ മികച്ച ഡൈനിങ് ഓപ്ഷനുകൾ, ആർട്ട് കളക്ഷനുകൾ,ആഡംബര ഷോപ്പിംഗ് ഓപ്ഷനുകൾ, 180 അധികം ലോകോത്തര ഡൈനിങ് ഓപ്ഷനുകൾ അവാർഡ് ജേതാവായ ഖത്തർ ഡ്യൂട്ടി ഫ്രീ ക്യൂറേറ്റ് ചെയ്തിരിക്കുന്ന ഡൈനിങ് ഓപ്ഷനുകൾ എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന ജീവിതശൈലിൽ ലക്ഷ്യസ്ഥാനമാക്കിയാണ് വിമാനത്താവളം രൂപകല്പന ചെയ്തിരിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *