റിയാദ് : ലഹരി, മയക്കുമരുന്ന് എന്നിവ തടയുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുകയാണ് സൗദി അറേബ്യ .ഇതിനു മുന്നോടിയായി രാജ്യത്ത് മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുവാൻ 512 ഉദ്യോഗസ്ഥരെ കൂടി നിയമിച്ചിരിക്കുന്നു. ലഹരി മയക്കുമരുന്ന് തടയാനുള്ള നിയമ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നിയമനം. അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരാണ് പുതിയ അംഗങ്ങൾ. ഉദ്യോഗാർത്ഥികളുടെ ബിരുദദാനം പ്രോഗ്രാം ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അൽ ഖർനി നിർവഹിച്ചു.
ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പ്രത്യേക സേനാ വിഭാഗം പ്രവർത്തിച്ചു വരുന്നത്. രാജ്യത്തുനിന്ന് ലഹരി വിൽപ്പന്നങ്ങൾ നിർമാർജനം ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള നൂതന സാങ്കേതിക വിദ്യയോട് കൂടിയുള്ള പരിശീലനമാണ് ഓരോ ഉദ്യോഗാർത്ഥികൾക്കും നൽകിയിട്ടുള്ളത്. രാജ്യത്തെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തിപ്പെടുത്തുകയാണ് സൗദി.
രാജ്യത്തെ വിവിധ ഹൈവേകളിലും സംശയാസ്പദമായ പ്രദേശങ്ങളിലും ചെക്ക് പോയിന്ററുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.മയക്കുമരുന്നിന്റെയും, ലഹരി വസ്തുക്കളുടെയും ഉപയോഗം മനുഷ്യരാശിയെ നശിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയാണ് രാജ്യം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C