ഖത്തറിൽ മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയ മൂന്നു പേരെ പിടികൂടി

Three people were arrested for selling stolen gold jewelery in Qatar

ദോഹ : ഖത്തറിൽ മോഷ്ടിച്ച സ്വർണഭരണങ്ങൾ വില്പന നടത്തിയ സംഭവത്തിൽ ഏഷ്യൻ ആഫ്രിക്കൻ വംശജരായ മൂന്നു പേരെ ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. പെർമിറ്റ് ഇല്ലാതെ വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പ്രതികൾ മുൻപും വൻതോതിൽ ഇത്തരത്തിലുള്ള മോഷണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതലും ഉപയോഗിച്ച സ്വർണാഭരണങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്.
സ്വർണാഭരണങ്ങളുടെ ഉടമസ്ഥവകാശം തെളിയിക്കുന്ന രേഖകൾ പ്രതികളുടെ കൈകളിൽ ഉണ്ടായിരുന്നില്ല എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത സാധനങ്ങൾ മോഷ്ടിച്ചതായി മൂവരും സമ്മതിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മൂന്നുപേരെ കണ്ടുകിട്ടിയ സാധനങ്ങൾ സഹിതം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *