ഒമാൻ എണ്ണവില വീണ്ടും ഉയർന്ന് ബാരലിന് 95.51 ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനുള്ളിലെ ഉയർന്ന വിലയാണ് ഇത്.ഏതാനും ദിവസമായി എണ്ണവില കൂടുകയായിരുന്നു. വ്യാഴാഴ്ച 93.86 ഡോളറായിരുന്നു. ഇതിനെക്കാൾ 1.51 ഡോളർ കൂടിയാണ് പുതിയ വിലയിലെത്തിയത്. ബുധനാഴ്ച എണ്ണവില ബാരലിന് 93.82 ഡോളറും ചൊവ്വാഴ്ച 92.31 ഡോളറും ആയിരുന്നു.സൗദി അറേബ്യയും റഷ്യയും എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ദീർഘിപ്പിച്ചതാണ് എണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണം.
സൗദി അറേബ്യയും ഒപെക് രാജ്യങ്ങളും റഷ്യയും ഒക്ടോബർ വരെ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി നിയന്ത്രണം ഈ വർഷം അവസാനം വരെ നീട്ടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C