റെക്കോർഡ്’ ആകാശനടത്തം നടന്നു ജാൻ റൂസ്

Gulf Record for world's longest LED slackline walk Jan Roos doha

ദോഹ: ഭൂമിയിൽ നിന്ന് 185 മീറ്റർ ഉയരത്തിൽ ഇരട്ട ടവറുകളുടെ രണ്ട് അറ്റങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച രണ്ടര സെന്റിമീറ്റർ മാത്രം കനമുള്ള കയറിലൂടെ 150 മീറ്റർ ദൂരം അനായാസം നടന്ന് ജാൻ റൂസ് ലോക റെക്കോർഡ് കുറിച്ചു. ഖത്തറിലെ പ്രശസ്ത ടവറുകളിലൊന്നായ ലുസെയ്ൽ സിറ്റിയിലെ കത്താറ ടവറുകൾക്കിടയിലെ സ്ലാക്ക്‌ലൈനിലൂടെ റെഡ്ബുൾ താരമായ ജാൻ റൂസ് നടന്നു കയറി ലോകത്തിലെ ഏറ്റവും നീളമേറിയ എൽഇഡി സ്ലാക്‌ലൈൻ പൂർത്തിയാക്കി.

ഖത്തർ ടൂറിസത്തിന്റെ ആഗോള ഇവന്റുകളുടെ കലണ്ടർ പ്രമോഷന്റെ ഭാഗമായാണ് സ്ലാക്ക് ലൈൻ നടത്തം. കയറിൽ എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തിപിടിച്ചും കാലുകൾ തമ്മിൽ കോർത്ത് കയറിൽ തലകീഴായി കിടന്നും സാഹസികമായാണ് താരം നടത്തം പൂർത്തിയാക്കിയത്.

എസ്‌തോണിയൻ ദേശീയ താരമായ 31 കാരൻ ജാൻ റൂസ് 3 തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻ കൂടിയാണ്. 2021 ൽ ബോസ്‌നിയയിൽ 100 മീറ്റർ ഉയരത്തിൽ അക്രോബാറ്റിക് പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. 2022 ൽ കസാക്കിസ്ഥാനിലെ 2 പർവതങ്ങൾക്കിടയിൽ 500 മീറ്റർ നീളത്തിലാണ് സ്ലാക്ക്‌ലൈൻ നടത്തം പൂർത്തിയാക്കിയത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *