യുഎഇ-ഇന്‍ഡോനേഷ്യ സെപ കരാര്‍ സെപ്റ്റംബറില്‍

UAE-Indonesia Sepa Agreement in September

അബുദാബി: യുഎഇ-ഇന്‍ഡോനേഷ്യ സെപ കരാര്‍ സെപ്റ്റംബറില്‍ നിലവില്‍ വരും. അബുദബിയില്‍ നടന്ന ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ യുഎഇയിലെ ഇന്‍ഡോനേഷ്യന്‍ അംബാസിഡര്‍ ഹുസിന്‍ ബാഗിസ് ആണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സെപ്റ്റംബറില്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മിലാണ് സെപ കരാര്‍ ഒപ്പുവച്ചത്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാര തടസങ്ങള്‍ നീക്കി യുഎഇയും ഇന്‍ഡോനേഷ്യയും തമ്മിലുളള ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ബില്ല്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 630 മില്ല്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്‍ഡോനേഷ്യ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ എല്ലാ മേഖലയിലും സഹകരണം ശക്തമാക്കുമെന്നും ഹുസിന്‍ ബാഗിസ് അഭിപ്രായപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *