ഖത്തറിൽ ഗതാഗത പ്രദർശനവും സമ്മേളനവും സെപ്റ്റംബർ 17 മുതൽ

Transport exhibition and conference in Qatar from September 17

ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനവും പ്രദർശനവും സെപ്റ്റംബർ 17, 18 തീയതികളിൽ നടക്കും.

‘തലമുറകൾക്കായുള്ള സുസ്ഥിര ഗതാഗതവും പൈതൃകവും’ എന്ന തലക്കെട്ടിലാണ് സമ്മേളനവും പ്രദർശനവും. യാത്രാ സൗകര്യങ്ങൾ, കര-സമുദ്ര-വ്യോമ ഗതാഗതം എന്നീ മേഖലകളിലെ വികസനങ്ങളും പുരോഗതികളും ചർച്ച ചെയ്യുന്നതിനൊപ്പം സമഗ്രവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിനായുള്ള നയങ്ങളും പദ്ധതികളും വിലയിരുത്തും.

സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്വകാര്യ മേഖല എന്നിവയ്ക്ക് പുറമെ ഗതാഗത സ്ഥാപനങ്ങൾ, കൺസൽറ്റിങ് സ്ഥാപനങ്ങൾ, ദേശീയ, രാജ്യാന്തര കമ്പനികൾ എന്നിവ പ്രദർശനത്തിലും സമ്മേളനത്തിലും പങ്കെടുക്കും.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *