വീ​ണ്ടും ഉ​യർന്ന് ഒ​മാ​ൻ എ​ണ്ണ​വി​ല

The price of Oman oil has risen again

ഒ​മാ​ൻ എ​ണ്ണ​വി​ല വീ​ണ്ടും ഉ​യ​ർ​ന്ന് ബു​ധ​നാ​ഴ്ച 90.41 ഡോ​ള​റി​ലെ​ത്തി. ചൊ​വ്വാ​ഴ്ച 89.21 ഡോ​ള​റാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച 1.20 ഡോ​ള​ർ വ​ർ​ധി​ച്ച് പു​തി​യ വി​ല​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്.

സ​മാ​ന​മാ​യ വി​ല ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ എ​ട്ടി​നാ​ണ് ​ഉണ്ടാ​യ​ത്. എ​ണ്ണ​വി​ല ഈ ​വ​ർ​ഷം കു​റ​ഞ്ഞ് 67 ഡോ​ള​ർ വ​രെ എ​ത്തി​യി​രു​ന്നു. വി​ല കു​ത്ത​നെ കുറഞ്ഞ​തോ​ടെ സൗ​ദി അ​റേ​ബ്യ​യും ഒ​പെ​ക് അം​ഗ​രാ​ജ്യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​യാ​ണ് വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. പ്ര​ധാ​ന എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ ദി​വ​സേ​ന​യു​ള്ള ഉ​ൽ​പാ​ദ​നം ഒ​രു ദ​ശ​ല​ക്ഷം ബാ​ര​ൽ കു​റ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് തീ​രു​മാ​നി​ച്ചി​രു​ന്നു. മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ൻ​ഡി​ല്ലാ​ത്ത​തി​നാ​ൽ റ​ഷ്യ​യും എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് വെ​ട്ടി​ച്ചു​രു​ക്ക​ൽ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *