സൗദിയിൽ വിവാഹമോചനം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു

The number of women getting divorced in Saudi Arabia is increasing

റിയാദ്: സൗദിയിൽ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍. അടുത്തിടെ പുറത്തുവിട്ട സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഈ വിവരമുള്ളത്.

ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി. 2022 ല്‍ 2,03,469 സ്ത്രീകള്‍ വിധവകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവിത പ്രതിസന്ധികളും ജീവിതച്ചെലവിലെ വര്‍ദ്ധനയും വിവാഹ മോചന കേസുകളുടെ എണ്ണം കൂടാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗവും ഇതിന്റെ പ്രധാന കാരണമാണെന്ന് സാമൂഹ്യനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സൗദിയില്‍ വിവാഹ മോചന കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിരവധി സര്‍വേകള്‍, റജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *