എക്സ്പാർട്ട് 2023 രജിസ്ട്രേഷൻ ആരംഭിച്ചു

expart 2023

ഖത്തറിലെ മലയാളി കൂട്ടായ്മകൾ മാറ്റുരയ്ക്കുന്ന കലാമാമാങ്കം എക്സ്പാർട്ട് 2023, സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ നടക്കും. ഈ കലാവിരുന്നിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

കഥ, കവിത, കാർട്ടൂൺ, മാപ്പിളപ്പാട്ട്, സംഘഗാനം, സ്കിറ്റ്, മൈമിംഗ് തുടങ്ങി നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ചു ഒരുക്കുന്നുണ്ട്. ഖത്തറിലെ യൂത്ത് ഫോറമാണ് ഈ കലാവിരുന്ന് ഒരുക്കുന്നത്.

സർഗ്ഗാത്മകത ജ്വലിപ്പിക്കാൻ 1000 റിയൽ നൽകി രജിസ്റ്റർ ചെയ്യാം. ഇവന്റിന് ശേഷം 500 റിയാൽ തിരികെ ലഭിക്കും. കലാപരമായ സാധ്യതകളുടെ വിശാലമായൊരു ലോകത്തേക്കുള്ള പാസ്‌പോർട്ടാണ് എക്സ്പാർട്ട് 2023.

Related News

രജിസ്ട്രേഷനായുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു ഇന്നുതന്നെ ഈ കലാമാമാങ്കത്തിന്റെ ഭാഗമാകാം
Google ഫോം രജിസ്ട്രേഷൻ: https://forms.gle/dHLuduYWQprWbg97A
ഇവന്റ് വിശദാംശങ്ങളും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ബന്ധപ്പെടുക: 33834468,33631685

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *