ബഹ്റൈൻ: ബഹ്റൈനിൽ ഈ വർഷത്തെ ടെന്‍റ് സീസന്‍റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ. ടെന്‍റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോർഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
നവംബർ 10 മുതൽ ഫെബ്രുവരി 29 വരെയായിരിക്കും ഇത്തവണത്തെ ടെന്‍റ് സീസണെന്ന് ഗവർണർ വ്യക്തമാക്കി. സുരക്ഷിതവും സമാധാനപരമായതുമായ ടെന്‍റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി.
വിവിധ സർക്കാർ വിഭാഗങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇപ്രാവശ്യം ടെന്‍റ് സീസൺ നടത്തുന്നതിന് അംഗീകാരം നൽകിയ ഭരണാധികാരികൾക്ക് ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. യോഗത്തിൽ പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഹറം, ഉപ ഗവർണർ കേണൽ ഹമദ് മുഹമ്മദ് അൽ ഖയ്യാത്ത്, റിഫ പൊലീസ് മേധാവി കേണൽ ശൈഖ് സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ഇസ്രായേലിലെ ബഹ്റൈൻ അംബാഡറെ തിരിച്ചുവിളിച്ചു
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ചു
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C