അവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു.

Schools in Qatar open after holidays.


ദോഹ : വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറക്കുന്നു. രണ്ടര ലക്ഷത്തിലേറെ വിദ്യാർഥികളാണ് പുതിയ അധ്യായനവർഷത്തിൽ സ്കൂളിലെത്തുന്നത്.
ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യായന വർഷവും, ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഒന്നാം പാദം പൂർത്തിയാക്കിയ ശേഷവുമാണ് ക്ലാസുകൾ വീണ്ടും സജീവമാക്കുന്നത്. 279 സർക്കാർ വിദ്യാലയങ്ങളാണ് ആകെയുള്ളത് ഇവയിൽ 214 സ്കൂളുകളിലായി 1.24 ലക്ഷം കുട്ടികൾ നാളെ ക്ലാസ്സിൽ എത്തിച്ചേരും. 65 കിൻഡർകാർഡിനുകളിലായി 7,936 കുരുന്നുകളും പഠിക്കുന്നുണ്ട്.
ഇതിനുപുറമേ വിവിധ കമ്മ്യൂണിറ്റികളിൽ ആയി ഇന്ത്യൻ സ്കൂളുകൾ അടക്കം 300 ലേറെ സ്കൂളുകൾ ഖത്തറിൽ പ്രവർത്തിക്കുന്നു. ഈ മാസം ഇരുപതോടെ തന്നെ സ്കൂൾ ജീവനക്കാരും അധ്യാപകരും ഖത്തറിൽ അവധി കഴിഞ്ഞ് എത്തിയിരുന്നു. ‘എന്റെ സ്കൂൾ എന്റെ രണ്ടാം വീട് ‘എന്ന പേരിൽ വിദ്യാഭ്യാസ മന്ത്രാലയം ബാക്ക് ടു സ്കൂൾ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്.ആഗസ്റ്റ് 29 വരെ ക്യാമ്പയിൻ തുടരും.
കുട്ടികളെ പഠനത്തിലേക്ക് ആകർഷിക്കുവാനും മികച്ച പഠന അന്തരീക്ഷങ്ങൾ സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ക്യാമ്പയിൻ നടത്തുന്നത്. ഖത്തർ മിഷൻ 2030 അടിസ്ഥാനമാക്കി അധ്യാപകർക്ക് പരിശീലന പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *