ഇന്ത്യ ഒമാന്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ പ്ലാറ്റ്‌ഫോമിന് തുടക്കം

Launch of India Oman Earth Observation Platform

മസ്‌കത്ത്: ഒമാന്‍ ഗതാഗത–ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്‌വലി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ എസ് ആര്‍ ഒ) ആസ്ഥാനം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ ഒമാന്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു.

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ്. സോമനാഥ് മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്‌വലിയെ സ്വീകരിച്ചു.
കഴിഞ്ഞ ജൂണില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ബഹിരാകാശ സഹകരണവുമാതയി ബന്ധപ്പെട്ട് 2018ല്‍ ഒമാനും ഇന്ത്യയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു.

ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, ഭൂമിയുടെ വിദൂര സംവേദനം, ഉപഗ്രഹ അധിഷ്ഠിത നാവിഗേഷന്‍, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ പേടകങ്ങളുടെ ഉപയോഗം, ബഹിരാകാശഭൗമ സംവിധാനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ സഹകരണത്തിന് ധാരണയുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *