സൗദി അറേബ്യയിൽ പുതിയ ചാനൽ : ‘സൗദി നൗ’

New channel in Saudi Arabia: 'Saudi Now'

ജിദ്ദ: ഈ മാസം 23ന് സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനത്തിൽ ‘സൗദി നൗ’ എന്ന പേരിൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ മന്ത്രിയും റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരി പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗിക വിനോദ പരിപാടികളും പ്രവർത്തനങ്ങളും സംപ്രേഷണം ചെയ്യുന്നതിനുള്ള സൗദിയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമായാണ് ചാനൽ പ്രവർത്തിക്കുക.

‘സൗദി നൗ’ ചാനൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ സിഇഒ മുഹമ്മദ് ബിൻ ഫഹദ് അൽ ഹാരിതി പറഞ്ഞു. പുതിയ ചാനൽ ഇവന്റുകൾ നേരിട്ട് കവർ ചെയ്യുന്നതിനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുമായി സംയോജിപ്പിച്ച് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

പ്രാദേശികവും രാജ്യാന്തരവുമായ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, വിനോദ മേഖലകളില്‍ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതും രാജ്യത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുമാണ് പുതിയ ചാനൽ ലക്ഷ്യമിടുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *