പണമയക്കാൻ പ്രവാസികളുടെ തിരക്ക്

Expats rush to remit money

കുവൈത്ത്: ഡോളർ ശക്തി പ്രാപിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിലാദ്യമായി ഒരു ഡോളറിന്റെ വില 83 രൂപ കടന്നു. വരും ആഴ്ചകളിലും വിലയിടിവ് പ്രതീക്ഷിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നതു വർധിച്ചു.

രൂപയുടെ മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ കുവൈത്തിലെ മണി എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കുവൈത്ത് ദീനാറിന് രൂപയിലേക്കുള്ള കൈമാറ്റത്തിൽ മികച്ച റേറ്റാണ് നിലവിൽ രേഖപ്പെടുത്തുന്നത്. നിലവില്‍ ഒരു കുവൈത്ത് ദിനാറിന് 269 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക്. പണം അയയ്ക്കുന്നതിൽ 10% വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ദിർഹവുമായുള്ള വിനിമയത്തിൽ 22.65 വരെ എത്തിയിരുന്നു.

നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതല്‍ ആശ്വാസകരമാവുക. അടുത്തിടെ ലഭിച്ച ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ പ്രവണത അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് ധനവിനിമയ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.

Related News

യു.എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണം. അതോടപ്പം ഇന്ത്യയിൽ നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്ക് വർധിച്ചതും ഇന്ത്യൻ കറൻസിയെ ബാധിച്ചിട്ടുണ്ട്.രാജ്യത്തിന്‍റെ ഉപഭോക്തൃ വില പണപ്പെരുപ്പവും ഏഴ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *