കുവൈത്ത്: സാങ്കേതിക മേഖലയിൽ ജോലിയും ഉൽപാദനവും വികസിപ്പിക്കാനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്ര-ഗവേഷണ വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടാനുമുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ താൽപര്യത്തിൽ നിന്ന് പുതിയ കരാർ രൂപപ്പെട്ടു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചുമായി പ്രതിരോധ മന്ത്രാലയം സഹകരണ കരാറിൽ ഒപ്പുവെച്ചു.
ശാസ്ത്ര സാങ്കേതിക ഗവേഷണം, നവീകരണങ്ങൾ, നൂതന മേഖലകളിൽ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കുന്നതാണ് കരാറെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഗവേഷണ പദ്ധതികളും താൽപര്യമുള്ള പദ്ധതികളും നടപ്പിലാക്കുന്നതിലും പിന്തുണക്കുന്നതിലും തന്ത്രപരമായ പങ്കാളി എന്ന നിലയിൽ സർക്കാർ ഏജൻസികളുടെ ആവശ്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് കൈകാര്യം ചെയ്യും.
ഗവേഷണ പദ്ധതികളും പഠനങ്ങളും പ്രവർത്തിക്കാനും നടപ്പിലാക്കാനും സർക്കാർ ഏജൻസികൾ നേരിടുന്ന വെല്ലുവിളികൾക്ക് മികച്ച പരിഹാരങ്ങൾ കണ്ടെത്താനും കരാർ ഗുണകരമാകുമെനാണ് പ്രതീക്ഷ. പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ ഡോ. ഷമൈൽ അഹമ്മദ് അസ്സബാഹ്, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. മനിയ അൽ സെദിരാവി എന്നിവർ കരാറിൽ ഒപ്പുവെക്കുന്നതിൽ പങ്കെടുത്തു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മന്ത്രിസഭയുടെ തീരുമാനങ്ങളും ശുപാർശകളും നടപ്പിലാക്കാൻ സഹായിക്കുന്ന പഠന മേഖലയിലെ ഗവേഷകരുടെയും കൺസൽട്ടന്റുമാരുടെയും വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C