കുവൈത്ത് : ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനം പുതുതായി ചേര്‍ത്ത് സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പ്. ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റെസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാവുന്നത് തടയാന്‍ കഴിയുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നടപടി.
കുവൈത്തി സ്പോൺസറാണ് സഹല്‍ ആപ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, തൊഴിലാളിയുടെ താമസരേഖ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 10 ലക്ഷത്തിലേറെ വരിക്കാർ സഹല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C