ദുബൈ: അത്തം തുടങ്ങിയതോടെ വലിയതോതിൽ ഓണപ്പൂക്കൾ വിപണിയിലേക്ക് ഒഴുകുകയാണ്. ദുബൈ, ഷാർജ, അബൂദബി തുടങ്ങിയ എമിറേറ്റുകളിൽ മാളുകളിലും ചെറുകിട ഷോപ്പുകളിലും പൂക്കൾ വിൽപനക്കെത്തിക്കഴിഞ്ഞു. മലയാളികൾ ഏറെയുള്ള യു.എ.ഇയിൽ ഓണാഘോഷങ്ങൾക്ക് വർണം പകരാൻ യു.എ.ഇയിലെ പൂവിപണികളും സജീവമായി.
ഇന്ത്യയിലെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് പ്രധാനമായും പൂക്കൾ എത്തുന്നത്. ഇത്തവണ 100 ടണിലേറെ പൂക്കൾ യു.എ.ഇയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയെ കൂടാതെ നെതർലൻഡ്, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്നും പൂക്കൾ എത്തുന്നുണ്ട്. അത്തം തുടങ്ങിയതോടെ പൂവിപണികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്.
ശരാശരി കിലോക്ക് 45 ദിർഹം വരെയാണ് പൂക്കളുടെ വില. ചെണ്ടുമല്ലി പൂക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ. മഞ്ഞ ഓറഞ്ച് നിറത്തിലുള്ള ജമന്തിക്കും പർപ്പിൾ നിറത്തിലെ വാടാർമല്ലിക്കും ചുവപ്പ്, വെള്ള, മഞ്ഞ റോസാപ്പൂവുകൾക്കും പിങ്ക്, വെള്ള, ചുവപ്പ് അരളിപ്പൂക്കൾക്കും പിങ്ക് നിറമുള്ള താമരക്കും ഓണത്തിന് ഡിമാൻഡ് കൂടുതലാണ്.
Related News
ദുബൈയിൽ 28 പ്രദേശങ്ങൾക്ക് പുതിയ പേര്; ശൈഖ് സായിദ് റോഡ് മേഖല ‘ബുർജ് ഖലീഫ’യാകും.
ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം; വീണ്ടും ഒന്നാമതായി ദുബൈ
പുതുവർഷ രാവിൽ ദുബായ് ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള ചില പ്രധാന റോഡുകൾ അടയ്ക്കും
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
ദേശീയ ദിനം; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം തുടര്‍ച്ചയായ അവധി പ്രഖ്യാപിച്ച് യുഎഇ
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
ദുബായ്-ഷാർജ ഗതാഗതം: പ്രധാന റോഡിന്റെ പ്രധാന ഭാഗത്ത് വേഗപരിധി കുറച്ചു
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
തിരുവോണ ദിവസം കൂടുതൽ ചെലവ് മുല്ലപ്പൂക്കൾക്കാണ്. മുല്ലപ്പൂ മുൻകൂറായി 45 ടണ്ണിലേറെ എത്തിക്കഴിഞ്ഞു. തായ്ലൻഡിൽ നിന്നാണ് ഓർക്കിഡ് പൂക്കൾ എത്തുന്നത്. ഓർക്കിഡിന് കിലോക്ക് 100 ദിർഹമാണ് വില.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C