കുവൈത്ത് സിറ്റി: ഗൾഫ് കപ്പിന് കുവൈത്ത് ഫുട്ബാൾ ടീം ഒരുങ്ങുന്നു. ചാമ്പ്യൻഷിപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി 30 കളിക്കാർ അടങ്ങുന്ന ആദ്യഘട്ട ടീമിനെ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രഖ്യാപിച്ചു.കെ.എഫ്.എ ബോർഡും ടീം മാനേജരായ ജുവാൻ പിസിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ടീമിനെ തീരുമാനിച്ചതെന്ന കെ.എഫ്.എ വൈസ് പ്രസിഡന്റ് ഒസാമ ഹുസൈൻ പറഞ്ഞു. പരിശീലനത്തിനായി ടീം വ്യാഴാഴ്ച ദോഹയിലേക്ക് തിരിക്കും.ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെ കുവൈത്തിലാണ് ഗൾഫ് കപ്പ്.
