സൗദിയില്‍ കെട്ടിട വാടകയിൽ 21 ശതമാനം വര്‍ധന

21 percent increase in building rent in Saudi

ജിദ്ദ: സൗദി അറേബ്യയില്‍ കെട്ടിട വാടകയില്‍ വന്‍ വര്‍ധന. 21.1 ശതമാനം വരെയാണ് ഒറ്റ മാസത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം മുതല്‍ പാര്‍പ്പിട കെട്ടിട വാടകയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. സാധാരണ പാര്‍പ്പിട കെട്ടിടങ്ങള്‍ക്ക് 10.3 ശതമാനം എന്ന തോതിലാണ് വര്‍ധന.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലും ജൂലൈയില്‍ വര്‍ധന ഉണ്ടായതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ വസ്തുക്കള്‍ക്ക് 1.4 ശതമാനവും ഹോട്ടല്‍ ഭക്ഷണത്തിന് 2.9 ശതമാനവും പഠനോപകരണങ്ങള്‍ക്ക് 1.8 ശതമാനവും വിനോദ കായിക ഉല്‍പ്പങ്ങള്‍ക്ക് 1.4 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *