ബംഗളൂരു: കർണാടകയിൽ ഒരു കോടിയിലേറെ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹ ലക്ഷ്മി’ പദ്ധതിക്ക് തുടക്കമായി. കർണാടകയിലെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തി 100 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ ഗൃഹ ലക്ഷ്മി പദ്ധതിക്ക് തുടക്കം കുറിച്ചത്.
രാഹുൽ ഗാന്ധി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.
മേയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘ഗൃഹ ലക്ഷ്മി’ പദ്ധതി. 1.08 കോടി സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടുക. ഇതിൽ 50ശതമാനം പേർക്കും ഇന്നുതന്നെ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക് നാളെ പണം കിട്ടുമെന്നാണ് വാഗ്ദാനം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C