ചെലവുചുരുക്കൽ; ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ

സാൻഫ്രാൻസിസ്‌കോ: ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ. ഹാർഡ്‌വെയർ, വോയ്‌സ്‌ അസിസ്റ്റിങ്‌, എൻജിനിയറിങ് വിഭാഗത്തിലെ നൂറുകണക്കിന്‌ ജീവനക്കാരെയാണ്‌ പറഞ്ഞുവിടുന്നത്‌. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.

12,000 പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിൾ ഒരു വർഷം മുമ്പ് പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവർക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *