നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ


ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ ആൽഫ സിഇഒ സുന്ദർ പിച്ചൈ. ഗൂഗിളിന് ഇന്ത്യയിലെ പ്രവർത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി സുന്ദർ പിച്ചൈ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഓൺലൈൻ വഴിയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിൽ ഇലക്ട്രോണിക്‌സ് ഉത്പാദനം വിപുലീകരിക്കുന്നതിൽ ഗൂഗിളിന്റെ പങ്കാളിത്തത്തെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. എച്ച്പിയുമായി ചേർന്ന് ഇന്ത്യയിൽ ക്രോംബുക്സ് നിർമ്മിക്കാനുള്ള തീരുമാനത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കൂടാതെ ഗൂഗിളിന്റെ 100 ഭാഷ സംരംഭത്തെ അദ്ദേഹം അംഗീകരിക്കുകയും കൂടുതൽ ഇന്ത്യൻ ഭാഷകൾക്കായി AI ടൂളുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മികച്ച ഗവൺമെന്റ് സേവനങ്ങൾക്കായുള്ള AI ടൂളുകൾ പ്രവർത്തിപ്പിക്കാൻ പ്രധാനമന്ത്രി സുന്ദർപിച്ചൈയുമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *