തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44560 രൂപയാണ്.
ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വർധിക്കുന്നത്. ശനിയാഴ്ച മാത്രം ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് കൂടിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 25 രൂപ വർധിച്ച് 5570 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4623 രൂപയുമാണ്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C