അതിശയകരമായി ഒന്നുമില്ല, സ്വര്‍ണവിലയിലെ കുതിപ്പിന്‍റെ ട്രെന്‍ഡ് തുടരുകയാണ്. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച് 58,240 രൂപയിലെത്തി. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ 7280 രൂപയിലെത്തി.ആദ്യമായാണ് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,000 രൂപ കടക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് സ്വര്‍ണ വില 57000 രൂപ മറികടന്നതും. ഈ ആഴ്ച ആദ്യം വ്യാപാരം തുടങ്ങിയത് 56,960 രൂപയിലാണ്. 1,280 രൂപ യുടെ വര്‍ധനയോടെയാണ് സ്വര്‍ണം ഈ ആഴ്ചയിലെ വ്യാപാരം അവസാനിപ്പിക്കുന്നത്.
