സംസ്ഥാനത്ത് ഉയർന്ന് സ്വർണവില

തിരുവനന്തപുരം: ഒൻപത് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഉയർന്നു. ഇതിന് മുൻപ് ഈ മാസം 12 നായിരുന്നു വില കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ചൈനയിലെ സാമ്പത്തിക മാന്ദ്യവും യുഎസിലെ പണപ്പെരുപ്പവും കാരണം സ്വർണവില ഇടിയുകയാണ്. ഇന്ന് പവന് 80 രൂപ വർദ്ധിച്ചു.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5420 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4498 രൂപയാണ്. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയായി ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *