കു​വൈ​ത്തി​നെ​തി​രെ ഇ​ന്ത്യ​ക്ക് ജ​യം

കുവൈത്ത് സിറ്റി: ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് കുവൈത്തിനെതിരെ 1-0ന്റെ വിജയം. 75-ാം മിനുറ്റിൽ മൻവീർ സിംഗാണ് ഇന്ത്യക്കായി ഏക ഗോൾ നേടിയത്.

സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കാൻ, ആകാശ് മിശ്ര, മലയാളികളാ യ സഹൽ അബ്ദുൽ സമദ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ ആദ്യ നിരയിൽ തന്നെ കളത്തിലിറങ്ങിയിരുന്നു. ഫഹദ് അൽ ഹജേരിയുടെ നേതൃത്വത്തിൽ ആയിരുന്നു കുവൈത്ത് സംഘം. തുടക്കം മുതൽ ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും ആദ്യ പകുതിയിൽ ആർക്കും ഗോൾ നേടാനായിരുന്നില്ല.

എന്നാൽ 75-ാം മിനുറ്റിൽ ചാങ്തെയുടെ മനോഹര അസിസ്റ്റിന് ഫൈനൽ ടച്ച് നൽകി മൻവീർ സിംഗിലൂടെ ഇന്ത്യക്ക് ഗോൾ നേടുകയായിരുന്നു.

ഖത്തർ, അഫ്ഗാനിസ്താൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. ഓരോ ടീമും ഹോം, എവേ അടിസ്ഥാനത്തിൽ ഗ്രൂപ്പിൽ മാറ്റുരക്കും. നവംബർ 21ന് കുവൈത്ത് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ഇതേ ടീമുമായി 2024 ജൂൺ 11ന് കുവൈത്തിൽ മത്സരം നടക്കും. 2024 മാർച്ച് 21ന് ഖത്തറും കുവൈത്തും ഏറ്റുമുട്ടും. മാർച്ച് 26ന് കുവൈത്തിൽ ഖത്തറുമായി മത്സരിക്കും. 2024 ജൂൺ ആറിന് ഇന്ത്യയിൽ കുവൈത്തിന്റെ എവേ മത്സരവും നടക്കും. ഈ മത്സരങ്ങളുടെ ഫലത്തിന്റെ അടിസ്ഥാ നത്തിലായിരിക്കും കുവൈത്തിന്റെയും ഇന്ത്യയുടെയും ലോകകപ്പ് ഭാവി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *